മുരളിയേട്ടൻ വരും -പദ്‌മജ

തൃശൂർ: കെ. മുരളീധരനും മറ്റ് പലരും ബി.ജെ.പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ. മുരളീധരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണിപ്പോൾ ബി.ജെ.പിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്ന് പത്മജ വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോൽപ്പിച്ചതിന് പിന്നിൽ എം.പി. വിൻസെന്റ്, ടി.എൻ. പ്രതാപൻ എന്നിവരാണ്. ഇവരേക്കാൾ വലിയ നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. വല്ലാതെ ചൊറിഞ്ഞാൽ അവരുടെ പേര് പറയേണ്ടിവരും. സുരേഷ് ഗോപിയല്ല തന്നെ തോൽപിച്ചത്. ഡി.സി.സി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. വടകരയിൽ നിന്നാൽ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കും.
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററിൽ നടന്ന 96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലും ഗസ്സക്കായി ശബ്ദമുയർന്നു. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ചുവന്ന ബാഡ്ജ് (റെഡ് പിൻ) ധരിച്ചാണ് നിരവധി താരങ്ങളെത്തിയത്. 'ആർട്ടിസ്റ്റ് ഫോർ സീസ്ഫയർ' എന്ന കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
കേരള ബാങ്ക് 50 കോടി നൽകുമെന്നും അതിനെ നബാർഡ് എതിർത്തുവെന്നുമുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടതല്ലാതെ എനിക്ക് അതെപ്പറ്റി വിവരമില്ല. സഹകരണ മേഖലയെക്കുറിച്ചു വരുന്ന തെറ്റായ പ്രചാരണങ്ങളിൽ ഭയന്നു നിക്ഷേപകർ കേരള ബാങ്കിനെയും സമീപിക്കുന്നുണ്ട്. കേരള ബാങ്കിനെ പോലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്കിനെ ഇതു ബാധിക്കില്ല. പക്ഷേ ആയിരക്കണക്കിനു പ്രാഥമിക സഹകരണ സംഘങ്ങളെ ഇതു ബാധിക്കും.  ചെറുവത്തൂർ (കാസർകോട്) ∙ കരുവന്നൂർ ബാങ്കിൽ നടന്നത് സഹകരണ ബാങ്കുകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അണ്ടർ വാല്യുവേഷൻ നടത്തി വായ്പ കൊടുത്തതാണ് കരുവന്നൂരിലെ പ്രശ്നം. ഇത്തരത്തിൽ നൽകിയ വായ്പയിൽ 60 കോടി രൂപയുടെ തിരിച്ചടവ് വന്നില്ല. ഈ വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെട്ട് 87 കോടിയോളം രൂപ നിക്ഷേപകർക്ക് നൽകി. 100 കോടി രൂപയുണ്ടെങ്കിൽ കരുവന്നൂരിലെ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു. ഇതിനായി സർക്കാർ ഇടപെടുന്ന വേളയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങൾ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചത്. ഇത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇതാണ് പ്രശ്നം വഷളാക്കിയത്.

 


ലക്‌നൗ∙ ഉത്തർപ്രദേശിൽ സന്ദർശനം നടത്തുന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം രജനികാന്തിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് സന്ദർശനത്തിനിടെയാണ് രജനികാന്ത് അഖിലേഷ് യാദവിനെ സന്ദർശിക്കാനെത്തിയത്. തുടർന്ന് രജനികാന്ത് അയോധ്യയിലേക്കു പോയി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച താരം അദ്ദേഹത്തിനൊപ്പം ‘ജയിലർ’ സിനിമ കണ്ടിരുന്നു.

 


ജയിൽമോചിതനായ മകൻ അയൽവീട്ടിലെ പെൺകുട്ടിയുമായി ഒളിച്ചോടി; യുപിയിൽ ദമ്പതികളെ അടിച്ചുകൊന്നു

ലക്നൗവിലെ അഖിലേഷിന്റെ വസതിയിലായിരുന്നു രജനികാന്തുമായുള്ള കൂടിക്കാഴ്ച. ഇതിനു പിന്നാലെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അഖിലേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ ആളുകൾ ആലിംഗനം ചെയ്യും’ എന്ന വാചകത്തോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മൈസൂരുവിലെ എൻജിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു


 ബെംഗളൂരുവിലെ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും മാനേജിങ് ഡയറക്ടറെയും ‌‌‌വെട്ടിക്കൊന്ന കേസിൽ ഹെബ്ബാളിലെ ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുൺ കുമാർ ആസാദ് അറസ്റ്റിൽ. ബെംഗളൂരുവിലെ കെംപേഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് അരുൺ പിടിയിലായത്. ബിസിനസ് വൈരത്തെ തുടർന്ന് അരുൺ ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു അരുൺ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കന്നഡ റാപ്പറും ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസറുമായ ജോക്കർ ഫെലിക്സ് അടക്കം മൂന്നുപേരെയാണു കൃത്യം നിർവഹിക്കാൻ അരുൺ ചുമതലപ്പെടുത്തിയത്. എയ്റോണിക്സ് കമ്പനിയിലെ മുൻ ജീവനക്കാരന്‍ കൂടിയാണു ഫെലിക്സ്. എയറോണിക്സ് കമ്പനി മേധാവിയോടുള്ള ഫെലിക്സിന്റെ വൈരവും അരുൺ മുതലെടുത്തു.


 


ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത